ഹോം › ഗൈഡുകൾ › ബഖാലയ്ക്ക് POS (മലയാളം)
POS വാങ്ങൽ ഗൈഡ്

ബഖാലയ്ക്കും റെസ്റ്റോറന്റിനും നല്ല POS എങ്ങനെ തിരഞ്ഞെടുക്കാം

സൗദിയിൽ ഷോപ്പ് നടത്തുന്ന മലയാളി ഉടമകൾക്ക് — POS വാങ്ങുന്നതിന് മുമ്പ് ചോദിക്കേണ്ട 10 കാര്യങ്ങൾ, ഒരു വർഷം കഴിഞ്ഞ് വീണ്ടും സിസ്റ്റം മാറ്റേണ്ടി വരാതിരിക്കാൻ.

അപ്ഡേറ്റ് ചെയ്തത് · 3 മിനിറ്റ് വായന

ചുരുക്കത്തിൽ: സൗദിയിൽ ആദ്യം നോക്കേണ്ടത് ZATCA ഫേസ് 2 ആണ്. അതിനു ശേഷം — നെറ്റ് ഇല്ലെങ്കിലും ബില്ല് അടിക്കാൻ പറ്റണം, അറബി ബിൽ വേണം, ബാർകോഡും തൂക്കി വിൽക്കുന്ന സാധനങ്ങളും വേണം, സ്റ്റോക്ക് കൃത്യമായി കാണണം, പിന്നെ നമ്മുടെ ഭാഷയിൽ സപ്പോർട്ട് കിട്ടണം.

POS വാങ്ങുന്നതിന് മുമ്പ് ചോദിക്കേണ്ട 10 കാര്യങ്ങൾ

  1. ZATCA ഫേസ് 2 റെഡി ആണോ? FATOORA പോർട്ടലിലെ OTP ഉപയോഗിച്ച് ഓൺബോർഡ് ചെയ്യാനും ബില്ലുകൾ ZATCA-യിലേക്ക് അയക്കാനും കഴിയണം. QR കോഡ് മാത്രം പോരാ. ഫേസ് 2 ഗൈഡ് വായിക്കുക →
  2. നെറ്റ് പോയാൽ ബില്ലിംഗ് നിൽക്കുമോ? ക്ലൗഡ് മാത്രമുള്ള POS നെറ്റ് പോയാൽ നിൽക്കും. ഷോപ്പിൽ തന്നെ സെർവർ ഉള്ള POS ബില്ലിംഗ് തുടരും.
  3. അറബിയിലും ഇംഗ്ലീഷിലും ബിൽ? ബിൽ അറബിയിൽ നിർബന്ധം; സ്റ്റാഫിനും കസ്റ്റമർക്കും ഇംഗ്ലീഷും വേണം.
  4. തിരക്കുള്ള സമയത്ത് വേഗത? ബാർകോഡ് സെർച്ച്, ബിൽ ഹോൾഡ് ചെയ്ത് പിന്നീട് എടുക്കൽ, ക്യാഷ്/കാർഡ്/ക്രെഡിറ്റ് സ്പ്ലിറ്റ് പേയ്മെന്റ് — പുതിയ കാഷ്യർക്ക് അഞ്ച് മിനിറ്റിൽ പഠിക്കാൻ പറ്റണം.
  5. തൂക്കി വിൽക്കുന്ന സാധനങ്ങൾ? പച്ചക്കറി, ഇറച്ചി, ഈത്തപ്പഴം — സ്കെയിൽ ബാർകോഡ് സപ്പോർട്ട് വേണം.
  6. റെസ്റ്റോറന്റ് ഫീച്ചറുകൾ? ടേബിൾ ഓർഡർ, വെയ്റ്ററുടെ ഫോണിൽ നിന്ന് ഓർഡർ, കിച്ചണിലേക്ക് പ്രത്യേക പ്രിന്റർ.
  7. സ്റ്റോക്കും പർച്ചേസും? വിൽക്കുമ്പോഴും വാങ്ങുമ്പോഴും സ്റ്റോക്ക് ഓട്ടോമാറ്റിക്കായി മാറണം; ഏത് സാധനം തീരാറായി എന്ന് കാണണം; സപ്ലയർക്ക് എത്ര കൊടുക്കാനുണ്ടെന്നും.
  8. ഒന്നിലധികം ബ്രാഞ്ച്? ബ്രാഞ്ചുകൾക്കിടയിൽ സ്റ്റോക്ക് ട്രാൻസ്ഫർ, ഉടമയ്ക്ക് എല്ലാം ഒന്നിച്ച് കാണാൻ.
  9. നാട്ടിലിരുന്നും വിൽപ്പന കാണാമോ? ലീവിന് നാട്ടിൽ പോയാലും ഫോണിൽ ഇന്നത്തെ വിൽപ്പന സുരക്ഷിതമായി കാണാൻ പറ്റണം.
  10. മലയാളത്തിൽ സപ്പോർട്ട്? ഇൻസ്റ്റലേഷൻ, ട്രെയിനിംഗ്, പ്രിന്റർ നിന്നാൽ പെട്ടെന്നുള്ള സഹായം — നമുക്ക് മനസ്സിലാകുന്ന ഭാഷയിൽ.

പണം കൊടുക്കുന്നതിന് മുമ്പ്

SiztOS എവിടെ നിൽക്കുന്നു

SiztOS ഈ പത്ത് ചോദ്യങ്ങൾക്കും “അതെ” എന്ന് ഉത്തരം തരുന്നു: ZATCA ഫേസ് 2, ഷോപ്പിലെ സെർവറിൽ നിന്ന് ഓഫ്‌ലൈൻ ബില്ലിംഗ്, അറബി-ഇംഗ്ലീഷ് ബിൽ, ബാർകോഡ്, സ്കെയിൽ ഐറ്റം, കിച്ചൺ ടിക്കറ്റ്, സ്റ്റോക്ക്, പർച്ചേസ്, അക്കൗണ്ട്സ്, ബ്രാഞ്ചുകൾ — മലയാളത്തിൽ ഇൻസ്റ്റലേഷനും ട്രെയിനിംഗും സപ്പോർട്ടും. POS എഡിഷനിൽ തുടങ്ങി പിന്നീട് പുതിയ ലൈസൻസ് കീ കൊണ്ട് ERP-ലേക്ക് മാറാം. ലൈവ് ഡെമോ കാണുക.

സാധാരണ ചോദ്യങ്ങൾ

ചെറിയ ബഖാലയ്ക്ക് ERP വേണോ?

വേണമെന്നില്ല. ബില്ലിംഗും ZATCA-യും സ്റ്റോക്കും മാത്രം വേണമെങ്കിൽ POS എഡിഷൻ മതി. പിന്നീട് പർച്ചേസും അക്കൗണ്ട്സും വേണമെങ്കിൽ ERP-ലേക്ക് അപ്ഗ്രേഡ് ചെയ്യാം.

ഏത് കമ്പ്യൂട്ടർ വേണം?

ഷോപ്പിൽ ഒരു Windows 10 അല്ലെങ്കിൽ 11 PC (8 GB RAM, 16 GB നല്ലത്), ഒരു 80 mm തെർമൽ രസീത് പ്രിന്റർ. ബാക്കി കൗണ്ടറുകൾക്കും ടാബ്‌ലെറ്റിനും ഫോണിനും ബ്രൗസർ മാത്രം മതി.

വില എത്രയാണ്?

എഡിഷൻ, കൗണ്ടറുകളുടെ എണ്ണം, ബ്രാഞ്ചുകൾ എന്നിവ അനുസരിച്ചാണ്. ഫോമിൽ നിങ്ങളുടെ നമ്പർ തന്നാൽ WhatsApp-ൽ ക്വട്ടേഷൻ അയക്കാം.

നിങ്ങളുടെ ഷോപ്പിൽ ZATCA ഫേസ് 2 വേണോ?

നിങ്ങളുടെ നമ്പർ തരൂ. ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ ഞങ്ങൾ മലയാളത്തിൽ വിളിക്കുകയോ WhatsApp ചെയ്യുകയോ ചെയ്യും.

ഈ ഫോം അയക്കുന്നതിലൂടെ SiztOS-നെ കുറിച്ച് ഫോണിലോ WhatsApp-ലോ ബന്ധപ്പെടാൻ നിങ്ങൾ സമ്മതിക്കുന്നു. സ്വകാര്യത